ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- അപകീര്‍ത്തിക്കേസില്‍ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി  നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുന്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഷാജന്‍ സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്.  ഷാജന്‍ സ്‌കറിയയെ പിടികൂടാന്‍ കേരള പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുക്കുകയും ചെയ്തു. പിവി ശ്രീനിജന്‍ എം എല്‍ എക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടി.

 

Latest News