കാവി ബി.ജെ.പിയുടെ നിറമാണ്; മന്ത്രിയെ ഓര്‍മിപ്പിച്ച് തൃണമൂല്‍ നേതാവ്

കൊല്‍ക്കത്ത- പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് മോഡി സര്‍ക്കാര്‍ ലജ്ജയില്ലാതെ ബി.ജെ.പിയുടെ കാവി അജണ്ട നടപ്പിലാക്കുകയാണെന്ന് ടി.എം.സി നേതാവ് സാകേത് ഗോഖലെ ആരോപിച്ചു. കാവി ബി.ജെ.പിയുടെ നിറമാണെന്നും അതാണ് വന്ദേഭാരത് ട്രെയിനിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് എക്‌സ്പ്രസിന് ഓറഞ്ച്, വെള്ള, ചാര നിറം നല്‍കുന്നതിനെ മന്ത്രി അശ്വിനി വൈഷ്ണവ് ന്യായീകരിച്ചതിനു പിന്നാലെയാണ് ടി.എം.സി നേതാവിന്റെ പ്രതികരണം. ദേശീയ പതാകയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ നിറങ്ങള്‍ തെരഞ്ഞെടുത്തതെന്നാണ് മന്ത്രി അവകാശപ്പെട്ടു. അല്ല, മന്ത്രീ, കാവി ബി.ജെ.പിയുടെ നിറമാണ്-സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

 

Latest News