ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയുടേയും പേരക്കുട്ടിയുടേയും മൃതദേഹങ്ങള്‍ അഞ്ചു ദിവസത്തിന് ശേഷം കണ്ടെത്തി

മലപ്പുറം- നിലമ്പൂര്‍ അമരമ്പലം കുതിരപ്പുഴയില്‍ കാണാതായ മുത്തശ്ശിയുടേയും പേരമകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ശക്തമായ മഴയില്‍ അഞ്ച് ദിവസം മുമ്പാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. 

അനുശ്രീ (12), അമ്മൂമ്മ സുശീല എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തു നിന്നും രണ്ടുകിലോമീറ്റര്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാനെത്തിയ കുടുംബത്തിലെ അഞ്ചുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി.

Latest News