ഐ.ഐ.ടി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യു.പി സ്വദേശിയായി ആയുഷ് അഷ്‌നയെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ആയുഷ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ആയുഷ് ഈ വര്‍ഷം അവസാന വര്‍ഷ ബി.ടെക് പരീക്ഷ എഴുതിയിരുന്നു.
ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തില്ല. സംഭവം ആയുഷിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

Latest News