Sorry, you need to enable JavaScript to visit this website.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്  470 കോടി ഡോളര്‍ പിഴ

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് അമേരിക്കയിലെ  കോടതി 470 കോടി ഡോളര്‍ പിഴ വിധിച്ചു. ആസ്ബറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് ആറാഴ്ച നീണ്ടു നിന്ന വിചരണയ്ക്ക് ശേഷം കോടതി വിധി വന്നിരിക്കുന്നത്. വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്നാണ് പരാതിക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉത്പന്നങ്ങളിലെ ആസ്ബറ്റോസിന്റെ സാന്നിധ്യം മറച്ചു വെക്കുകയായിരുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന കാര്യം കമ്പനി നിഷേധിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ  സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.

Latest News