Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എം ക്ഷണം ചര്‍ച്ച ചെയ്യാന്‍ നാളെ മുസ്ലിം ലീഗ് യോഗം

മലപ്പുറം-ഏക സിവില്‍ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് യോഗം നാളെ. ഞായറാഴ്ച രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണു യോഗം ചേരുക. ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുന്നത്. ആദ്യ സെമിനാര്‍ കോഴിക്കോട്ടുവച്ചാണു നടക്കുന്നത്.
അതിനിടെ, ഏക സിവില്‍ കോഡിനെതിരെ സിപിഎമ്മുമായി സഹകരിക്കുമെന്നു സമസ്ത വ്യക്തമാക്കി. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോണ്‍ഗ്രസ് വാദം. സിപിഎമ്മിന്റെ കുബുദ്ധി മുസ്ലിം ലീഗടക്കം എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News