പ്യൂബ്ലോ- മെക്സിക്കോയിലെ ടാക്കോസിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലച്ചോർ ഭക്ഷിച്ചയാൾ അറസ്റ്റിൽ. ആൾവാരോ എന്ന 32 കാരനെയാണ് ജൂലൈ 2 ന് പ്യൂബ്ലോയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. സാന്താ മ്യൂർട്ടെയും (ലേഡി ഓഫ് ഹോളി ഡെത്ത്) പിശാചുമാണ് തന്നോട് കുറ്റകൃത്യം ചെയ്യാൻ നിർദ്ദേശിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ഒരു വർഷം മുമ്പാണ് ഇയാൾ 38 കാരിയായ മരിയ മോൺസെറാറ്റിനെ വിവാഹം കഴിച്ചു. നേരത്തെ വിവാഹിതായിരുന്ന മരിയക്ക് ആ ബന്ധത്തിൽ രണ്ടു മക്കളുണ്ടായിരുന്നു.
ഭാര്യയുടെ തലച്ചോറിന്റെ ഒരു ഭാഗം കഴിച്ചതായും അവളുടെ തകർന്ന തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചതായും പ്രതി സമ്മതിച്ചു. ഇരയുടെ മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി.
കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മരിയയുടെ രണ്ടാനമ്മമാരിൽ ഒരാളെ വിളിച്ച് പ്രതി കുറ്റം ചെയ്തതായി അറിയിക്കുകായിരുന്നു. ഇയാൾ തന്റെ മകളുടെ ശരീരം വെട്ടുകത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് വെട്ടിയെന്നും ഇരയുടെ അമ്മ മരിയ അലിസിയ മോണ്ടിയേൽ സെറാൻ പറഞ്ഞു. അവൻ മയക്കുമരുന്നു കൊക്കൈയ്‌നും ഉപയോഗിച്ചുവെന്നും അവർ പറഞ്ഞു. ഇരയുടെ പെൺമക്കളെ ഇയാൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു.
അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ നിന്ന് മന്ത്രവാദ ബലിപീഠവും പോലീസ് കണ്ടെത്തി.






