ഏക സിവില്‍ കോഡ്: സി പി എം സെമിനാറിലേക്ക് ക്ഷണം ലഭിച്ചു, കൂടിയാലോചിച്ച് തീരുമാനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട് - ഏക സിവില്‍ കോഡിനെതിരെ സി പി എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചുവെന്നും ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനം എടുക്കുമെന്നും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇന്ന് സമസ്ത കണ്‍വന്‍ഷന്‍  നടക്കുന്നുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെ സെമിനാറിന്റെ സംഘാടക സമിതിയില്‍ സി പി എം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈസ് ചെയര്‍മാന്‍മാരുടെ പട്ടികയിലാണ് മുസ്തഫ മുണ്ടുപാറയുള്ളത്. ഏക സിവില്‍ കോഡില്‍ എതിര്‍പ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു.

 

 

Latest News