സൗദി കിരീടാവകാശിയും വലീദ് രാജകുമാരനും ചര്‍ച്ച നടത്തി

റിയാദ്- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രമുഖ വ്യവസായിയും കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി സ്ഥാപകനുമായ വലീദ് ബിന്‍ തലാല്‍ രാജകുമാരനും കൂടിക്കാഴ്ച നടത്തി. ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍നിക്ഷപമുള്ള വലീദ് രാജകുമാരന്‍ വിഷന്‍ 2030 വിജയിപ്പിക്കുന്നതിന് പൂര്‍ണ പിന്തണ അറിയിച്ചു.
സ്വകാര്യ മേഖലയുടെ ഭാവിയെ കുറിച്ചും വിഷന്‍ 2030 വിജയിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്കിനെ കുറിച്ചുമാണ് ചര്‍ച്ച നടത്തിയതെന്ന് ഫോട്ടോ സഹിതം ട്വിറ്ററില്‍ നല്‍കിയ പോസ്റ്റില്‍ വലീദ് രാജകുമാരന്‍ വെളിപ്പെടുത്തി.
കിരീടാവകാശിയായ സഹോദരനെ കാണാനും സ്വകാര്യ മേഖലയുടെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാനും സാധിച്ചതില്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുന്നതാണ് വലീദ് രാജകുമാരന്റെ പോസ്റ്റ്.

Latest News