സിനിമയില്‍ അഭിനയിക്കാന്‍ ചെന്നാല്‍  അഡ്ജസ്റ്റ് ചെയ്യുമോ എന്ന ചോദ്യം വരും-വരദ 

കൊച്ചി-കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരങ്ങളില്‍ ഒരാളാണ് നടി വരദ. അഡ്ജസ്റ്റ് ചെയ്യുമോ എന്ന ഫോണ്‍ കോളുകള്‍ തലവേദനയായതോടെ ഇനി അഭിനയിക്കാനില്ലെന്ന് തീരുമാനിച്ചിരുന്നു എന്ന് വരദ പറഞ്ഞിരുന്നു.സിനിമയില്‍ അഭിനയം തുടങ്ങിയ കാലത്ത് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. കാസ്റ്റിംഗിനാണെന്ന് പറഞ്ഞ് വിളിക്കും. കഥ മുഴുവന്‍ പറഞ്ഞ ശേഷം 'അഡ്ജസ്റ്റ്' ചെയ്യുമോ എന്നായിരിക്കും ചോദ്യം. നിരന്തരം ഇത്തരം കോളുകള്‍ വരാറുണ്ടായിരുന്നു. വലിയ തലവേദനയായിരുന്നു ഇത്.
പിന്നീട് വിളി വരുമ്പോള്‍ 'അഡ്ജസ്റ്റ്' ചെയ്യാനാണെങ്കില്‍ താല്‍പര്യമില്ലെന്ന് ആദ്യം തന്നെ അറിയിക്കും. അതോടെ ഒരുപാട് ഓഫറുകള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം മോശം അനുഭവങ്ങള്‍ കാരണം സിനിമയില്‍ അഭിനയിക്കേണ്ടെന്ന് വരെ തീരുമാനിച്ചിരുന്നു. സീരിയില്‍ രംഗത്ത് രാഷ്ട്രീയമുണ്ട് . ഇത് പറയുന്നതുകൊണ്ട് അവസരങ്ങള്‍ കുറയാനിടയുണ്ട്. മറ്റ് ജോലിസ്ഥലങ്ങളില്‍ ഉള്ളത് പോലുള്ള പ്രശ്‌നങ്ങള്‍ സീരിയല്‍ മേഖലയിലുമുണ്ട്. ഞാനൊരിക്കലും ഒരാളുടെയും പ്രിയപ്പെട്ട ആളായിരുന്നില്ല. എല്ലാവരും തുല്യരായിരുന്നു.
അതുകൊണ്ടാണ് അഹങ്കാരിയാണെന്ന് ഇന്‍ഡസ്ട്രിയില്‍ എനിക്ക് വിളിപ്പേര് വന്നു. എല്ലാം തുറന്നു പറയുന്നയാളാണ് ഞാന്‍. ഒരുപാട് പ്രശ്‌നങ്ങള്‍ അതുകൊണ്ടുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ച സീരിയലുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ വരദ പറയുന്നത്.

Latest News