നെടുമ്പാശേരിയില്‍ വിമാനം തെന്നിമാറി, റണ്‍വേ ലൈറ്റുകള്‍ തകര്‍ന്നു

നെടുമ്പാശേരി- കനത്ത മഴയ്ക്കിടെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി. പുലര്‍ച്ചെ രണ്ട് മണിയോടെ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്സ് വിമാനമാണ് റണ്‍വേയില്‍നിന്ന് അല്‍പം തെന്നി മാറിയത്.
റണ്‍വെയിലെ മധ്യരേഖയില്‍നിന്നു മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ആര്‍ക്കും പരിക്കില്ല. കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു കാരണമെന്നാണു നിഗമനം. സ്ഥാനം തെറ്റിയുള്ള ലാന്‍ഡിങ്ങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിട്ടതായി ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
 

Latest News