പന്ത്രണ്ടുകാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാല്‍- പന്ത്രണ്ടുകാരിയായ ആദിവാസി പെണ്‍കുട്ടിയെ  ഇന്‍ഡോറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

സംഭവത്തിന് പിന്നാലെ പ്രതികള്‍ മൂന്നുപേരേയും പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയുടെ വീട് പ്രാദേശിക അധികാരികള്‍ പൊളിച്ചുമാറ്റി.

മുഖ്യപ്രതിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഖുദൈല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു വീട്ടില്‍ എത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അക്ഷയ് സിംഗ് മര്‍ഖത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു. 

Latest News