മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ന്യൂദല്‍ഹി -  മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദല്‍ഹി ഹൈക്കോടതി സിസോദിയക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയത്.  മനീഷ് സിസോദിയയുടെ 11.49 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.

 

Latest News