ഹായില്‍ - മിന്നല്‍ വേഗത്തിലുള്ള കാര്‍ നിയന്ത്രണം വിട്ട് പിന്നില്‍ ഇടിച്ചതിനെ തുടര്‍ന്ന് കാറില്‍ തീ പടര്‍ന്നുപിടിച്ച് മരിച്ചത് ഹായില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സനദ് ജലാല്‍ അല്‍ഈദാ ആണെന്ന് വിവരം. 35 കാരനായ സനദ് ഹായില്‍ പോലീസിലാണ് ജോലി ചെയ്തിരുന്നതെന്ന് സഹോദരന്‍ ഹംദാന്‍ അല്‍ഈദാ പറഞ്ഞു.
കുടുംബത്തിന്റെയും മാതാവിന്റെയും വികാരങ്ങള്‍ ഭയന്ന്, അപകടത്തിന്റെ കഥയും സഹോദരന് സംഭവിച്ചതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. പക്ഷേ, സഹോദരന്റെ മയ്യിത്ത് ഖബറടക്കാനും സഹോദരനു വേണ്ടി പ്രാര്‍ഥിക്കാനും സ്വബ്ബാന്‍ ഖബര്‍സ്ഥാനിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. ഇത് ഞങ്ങളുടെ വേദനക്ക് സമാശ്വാസം നല്‍കി. ആളുകളുടെ വലിയ ഇഷ്ടവും സ്‌നേഹവും സമ്പാദിക്കാനും ജീവിത കാലത്ത് മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യാനും സഹോദരന് സാധിച്ചിരുന്നു. സഹോദരന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനെത്തിയവരില്‍ നിന്ന് ഇത് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും ഹംദാന്‍ അല്‍ഈദാ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
റിംഗ് റോഡിലെ അഖ്ദ മേല്‍പാലത്തിലാണ് അപകടം സംഭവിച്ചതെന്ന് സനദിന്റെ സുഹൃത്ത് മന്‍സൂര്‍ അല്‍ശമ്മരി പറഞ്ഞു. സംഭവ ദിവസം പ്രഭാത നമസ്‌കാരത്തിനിടെ മസ്ജിദില്‍ വെച്ചാണ് താനും സനദും അവസാനമായി കണ്ടതെന്നും മന്‍സൂര്‍ അല്‍ശമ്മരി പറഞ്ഞു.
അപകടമുണ്ടാക്കിയ യുവാവിനെ ഹായില്‍ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ നടപടികള്‍ക്ക് പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മിന്നല്‍ വേഗത്തില്‍ മറ്റു കാറുകളെ മറികടന്ന് പ്രതി ഓടിച്ച കാര്‍ മേല്‍പാലത്തില്‍ വെച്ച് നിയന്ത്രണം വിട്ട് സനദ് അല്‍ഈദായുടെ കാറിനു പിന്നില്‍ ശക്തിയില്‍ ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ കാറില്‍ തീ ആളിപ്പടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വെന്തുമരിക്കുകയുമായിരുന്നു.