പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബയാണ് ബ്രെയിന്‍ ഈറ്റിംഗ് അമീബ അഥവാ തലച്ചോറ് തീറ്റക്കാരന് അമീബ എന്ന പേരില്‍ അറിയപ്പെടുന്നത്. ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് ഇവയെ പൊതുവേ കാണപ്പെടുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ കാരണമാകും. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
മഴ തുടങ്ങുമ്പോള്‍ ഉറവയെടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യവും ഒഴിവാക്കേണ്ടതുണ്ട്.






