ബാലികയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

കൊണ്ടോട്ടി-മൂന്ന് വര്‍ഷം മുമ്പ് ബാലികയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ സ്വദേശിയായ ദശരഥ് (42) മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യു.പിയിലെ കാണ്‍പൂരില്‍നിന്ന് കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2019 ലാണ് കേസിനു ആസ്പദമായ സംഭവം.അന്ന് റിമാന്റിലായിരുന്ന പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. േശഷം ഇയാള്‍ ഉത്തര്‍പ്രദേശിലെ പലസ്ഥലങ്ങളിലായി ജോലി ചെയ്ത് കഴിഞ്ഞു വരികയായിരുന്നു. കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡിയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി കരിപ്പൂര്‍ എ.എസ് ഐ പത്മരാജ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് മുസ്തഫ എന്നിവരാണ് പ്രതിയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെച്ച് കൂടിയത്.

ചിത്രം-ദശരഥ്

 

 

Latest News