എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശൂർ- പ്രമുഖ എഴുത്തുകാരിയും സാമൂഹിക പരിഷ്‌കർത്താവുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. ഏറെ നാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ജനനം. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. 1943-ൽ ചാത്തന്നൂർ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. സതീശൻ, ചന്ദ്രിക, കൃഷ്ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത എന്നിവർ മക്കളാണ്. മക്കളിലെ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത്. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന 'തൊഴിൽകേന്ദ്രത്തിലേക്ക്' എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു. വാതിൽപ്പുറപ്പാട്, കാലപ്പകർച്ചകൾ, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തർജനത്തിന്റെ ആത്മകഥ എന്നിവയാണ് പുസ്തകങ്ങൾ.
 

Latest News