ജസ്റ്റിസ് എ. ജെ. ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ന്യൂദല്‍ഹി- ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ എ. ജെ. ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌കും. സുപ്രിം കോടതി കൊളീജിയം നല്‍കിയ ശിപാര്‍ശയാണിത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. വി. ഭട്ടി സുപ്രിം കോടതി ജസ്റ്റിസാകുന്ന ഒഴിവിലാണ് നിയമനം. നിയമനം ലഭിച്ചാല്‍ കേരള ഹൈക്കോടതിയുടെ 38-ാം  ചീഫ് ജസ്റ്റിസായിയിരിക്കും എ. ജെ. ദേശായി. 

2011 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റ എ. ജെ. ദേശായി 2023 ഫെബ്രുവരി മുതല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുന്നതും ഇദ്ദേഹമാണ്. 

2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാര്‍ നിലവില്‍ മറ്റൊരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി ചുമതല വഹിക്കുന്നില്ല. ഇക്കാരണത്താലാണ് അദ്ദേഹത്തെ കേരളാ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Latest News