ബഹ്‌റൈനില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ടൂറുമായി ഗള്‍ഫ് എയര്‍

മനാമ- ബഹ്‌റൈനില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി സൗജന്യ സിറ്റി ടൂറുമായി ഗള്‍ഫ് എയര്‍. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ സിറ്റി ടൂര്‍ പരിപാടി ആരംഭിച്ചത്. അഞ്ച് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ മറ്റു വിമാനങ്ങള്‍ക്കായി ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നവരെയാണ് സിറ്റി ടൂറിനു കൊണ്ടുപോകുക.

 

Latest News