ദോഹ-ഖത്തറില്‍ വിവിധ തരം മയക്കുമരുന്നുകള്‍ വില്‍പന നടത്തിയ ഏഷ്യക്കാരനെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 50 കിലോ ഹാഷിഷ്, 4 കിലോ ഷാബു, 45 ഗ്രാം ലിറിക്ക പൗഡറും അതിന്റെ എട്ട് ക്യാപ്‌സ്യൂളുകളും മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ തൂക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റല്‍ സ്‌കെയിലുകളും പിടിച്ചെടുത്തു. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ ആരംഭിക്കുന്നതിനായി പിടികൂടിയ മയക്കുമരുന്ന് സഹിതം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.