Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകളുടെ കല്യാണം നടത്താനാവുന്നില്ലെന്ന്  അഛന്‍ പോലീസിനോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് 

ജയ്പൂര്‍-രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ മണ്ഡാവയയ്ക്ക് സമീപത്തെ ടെട്രാ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏറെക്കാലമായി തങ്ങളുടെ മകളുടെ വിവാഹം നടത്താനായി ശ്രമിക്കുന്നു. എന്നാല്‍, വിവാഹത്തിന്റെ ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാരനും പോലീസ് കോണ്‍സ്റ്റബിളുമായ ധരംവീര്‍ ജഖറിനെ ആ മാതാപിതാക്കള്‍ സമീപിക്കുന്നത്. ഇരുവരും തങ്ങളുടെ ദുഃഖത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. കുടുംബത്തിന്റെ കഥ അറിഞ്ഞ ധരംവീര്‍ ജഖര്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചു.
ധരംവീര്‍ ജഖര്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി ആ കുടുംബത്തിന്റെ കഥ പറഞ്ഞു. ധരംവീറിനെയും പെണ്‍കുട്ടിയുടെ കുടുംബത്തെയും ഞെട്ടിച്ച് കൊണ്ട് സഹായ പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. വിവാഹത്തിനാവശ്യമായ പണമായിരുന്നു ധരംവീര്‍ ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ കുറിപ്പ് കണ്ട മറ്റുള്ളവും ആ കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വന്നു. പിന്നാലെ ഒരു വീട്ടിലേക്ക് വേണ്ട റഫ്രിജറേറ്റര്‍, കൂളര്‍, ഫാന്‍, കിടക്ക, പാത്രങ്ങള്‍ തുടങ്ങിയ അവശ്യ സമ്മാനങ്ങള്‍ക്കൊപ്പം 1,31,000 രൂപ ശേഖരിക്കാന്‍ ധരംവീറിന് കഴിഞ്ഞു. കൂടാതെ, ആ കുടുംബത്തിന് 61,000 രൂപ പണമായി കൈമാറാനും അദ്ദേഹത്തിന് കഴിഞ്ഞു.
സഹായം നല്‍കുക മാത്രമായിരുന്നില്ല. ആ യുവതിയുടെ വിവാഹം തന്നെ ധരംവീര്‍ ഏറ്റെടുത്ത് ഗംഭീരമായി നടത്തി. വധുവിന്റെ സഹോദരന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിന്റെ പരമ്പരാഗത ചടങ്ങുകള്‍ക്ക് കൂടി അദ്ദേഹം നേതൃത്വം നല്‍കി. വിവാഹ ശേഷം ഇത്തരം കാരുണ്യ പ്രവര്‍ത്തികള്‍ സമൂഹത്തിന് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ ഇതാദ്യമായല്ലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ദരിദ്ര സാമൂഹികാവസ്ഥയിലുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത്. മചല്‍പുര ഗ്രാമവാസിയായ കബല്‍ തദ്വിയുടെ ഇളയമകളുടെ വിവാഹം നിശ്ചയിച്ചെങ്കിലും സാമ്പത്തിക ബാധ്യതയാല്‍ വിവാഹം മുടങ്ങുമെന്ന ഘട്ടം വന്നു. ഇതേ തുടര്‍ന്ന് കബല്‍ തദ്വി അദ്ദേഹത്തിന്റെ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെത്തുകയും തന്റെ ദുരവസ്ഥ പോലീസ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. പിന്നാലെ ആ കുട്ടിയുടെ പുതിയ ജീവിതത്തിന് വേണ്ട എല്ലാ സാധനങ്ങളും സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് വാങ്ങി സമ്മാനിച്ചു. കൂടുതെ വിവാഹം കഴിഞ്ഞ് പെണ്‍കുട്ടി വരന്റെ വീട്ടിലേക്ക് പോകുന്നത് വരെ പോലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest News