സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗിന് കോഴിക്കോട്ട് കേന്ദ്രം; വി.എഫ്.എസ് പ്രവർത്തനം തുടങ്ങി

കോഴിക്കോട്- സൗദിയിലേക്ക് വിസ സ്റ്റാപിംഗിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങി. മലബാറിൽ വി.എഫ്.എസ് കേന്ദ്രം അനുവദിക്കണമെന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തിൽനിന്ന് അപ്പോയിൻമെന്റ് നൽകിത്തുടങ്ങി. നേരത്തെ കൊച്ചിയിൽ മാത്രമാണ് കേരളത്തിൽ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. വിസിറ്റ് വിസ അടക്കമുള്ള വിസകൾക്കായി അപേക്ഷിക്കുന്നവർ കൊച്ചിയിൽ നേരിട്ടെത്തി വിരലടയാളം നൽകണമായിരുന്നു. കോഴിക്കോട്ട് കേന്ദ്രം വന്നതോടെ ഈ യാത്ര ഒഴിവായി. 

vc.tasheer.com എന്ന വെബ്‌സൈറ്റിൽ കോഴിക്കോട് വഴിയുള്ള ബുക്കിംഗ് ആരംഭിച്ചു. ഈ മാസം പത്തു മുതലാണ് സ്ലോട്ട് ഉള്ളത്. കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവർത്തിക്കുന്നത്. മുംബൈ കോൺസുലേറ്റിന്റെ കീഴിലാണ് കോഴിക്കോട് ഓഫീസ്. കൊച്ചി ഓഫീസും മുംബൈക്ക് കീഴിലാണ്.
 

Latest News