VIDEO സമ്മതം ചോദിച്ച ശേഷം നടി ഹുമക്കൊരു മുത്തം; വൈറലായി വീഡിയോ

ന്യൂദല്‍ഹി- ബോളിവുഡ് നടിയും മോഡലുമായ ഹുമ ഖുറേഷിയെ സമ്മതം ചോദിച്ച ശേഷം ചുംബിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യ സന്ദര്‍ശിക്കുന്ന ഇംഗ്ലീഷ്-ഓസ്‌ട്രേലിയന്‍ ഷെഫും മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ മത്സരത്തില്‍ ജഡ്ജുമായുമായിരുന്ന ഗാരി മെഹിഗനാണ് നടി ഹുമ ഖുറേഷിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവരെ ചുംബിച്ചത്.
ബോളിവുഡ് ഫോട്ടോഗ്രാഫര്‍ വിരാല്‍ ഭയാനി പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹുമയുടെ കവിളില്‍ മുത്തം നല്‍കുന്നതിന് മുമ്പ് നടിയുടെ അനുവാദം ചോദിക്കുന്നത് കാണാം. വരാനിരിക്കുന്ന 'തര്‍ല' എന്ന ചിത്രത്തില്‍ അന്തരിച്ച ഷെഫ് തര്‍ല ദലാലായി നടി അഭിനയിക്കുന്നുണ്ട്.

 

Latest News