തിരുവനന്തപുരം - മഴ കനത്തതോടെ കേരളത്തിൽ വ്യാഴാഴ്ച ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി സർവ്വകലാശാല വ്യാഴാഴ്ചയിലെ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതി മൂലം വിവിധ ജില്ലകളിൽ വൻ നാശനഷ്ടമാണുണ്ടായത്. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ്. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.






