ബുര്‍ജ് ഖലീഫ കാണാൻ മോഹം; ബാലനെ ക്ഷണിച്ച് ദുബായ് കിരീടാവകാശി

ദുബായ്- കുവൈത്തിലെ ചാനല്‍ റിപ്പോര്‍ട്ടറോട് ബുര്‍ജ് ഖലീഫ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബാലനെ കുടുംബസമേതം ദുബായിലേക്ക് ക്ഷണിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍. കുവൈത്തി പൗരനായ ബദര്‍ എന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പെട്ട  കിരീടാവകാശി കുട്ടിയ ദുബായിലേക്ക് ക്ഷണിക്കുകയായിരുന്നു. ലോകത്തിന്റെ നെറുകയിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫയെയും ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ട് ആസ്വദിക്കാന്‍ ബദറിനെയും കുടുംബത്തെയും ക്ഷണിക്കുന്നുവെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
സന്ദര്‍ശിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള സ്ഥലമേതാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് കുട്ടി ബുര്‍ജ് ഖലീഫ കാണണമെന്ന് പറഞ്ഞത്. കുട്ടിയുടെ ആഗ്രഹത്തിന് വലിയ വില കല്‍പ്പിച്ച ശൈഖ് ഹംദാനെ ധാരാളം പേര്‍ പ്രശംസിച്ചു.

 

Latest News