വിമാനത്തില്‍ മോശമായി പെരുമാറി; വിനായകന് ഹൈക്കോടതി നോട്ടീസ്

കൊച്ചി- വിമാനയാത്രക്കിടെ മോശമായി പെരുമാറിയ സംഭവത്തില്‍ ചലച്ചിത്ര താരം വിനായകന് ഹൈക്കോടതി നോട്ടീസ്. മെയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഇന്‍ഡിഗോ എയര്‍ ലൈന്‍സ് എന്നിവരെ എതിര്‍ കക്ഷികളാക്കി നല്‍കിയ ഹരജിയിലാണ് കോടതി നോട്ടീസ് നല്‍കിയത്.

അനുവാദമില്ലാതെ തന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് വിനായകന്‍ മോശമായി പെരുമാറിയെന്നാണ് ഹരജിക്കാരന്റെ പരാതി. വിമാനത്തില്‍ നിന്ന് ഇറങ്ങിയതിനു ശേഷം നല്‍കിയ പരാതി സ്വീകരിക്കാനാകില്ലെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നിലപാട്.

Latest News