ദോഹയില്‍ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെട്ട അഴിമതി കേസ് ക്രിമിനല്‍ കോടതിയിലേക്ക്

ദോഹ- ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നാല് ജീവനക്കാര്‍ ഉള്‍പ്പെടെ 16 പ്രതികള്‍ അടങ്ങുന്ന അഴിമതി കേസ്  ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. കൈക്കൂലി, ഓഫീസ് ദുരുപയോഗം, പൊതു പണം ദുരുപയോഗം ചെയ്യല്‍. കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ക്രിമിനല്‍ നടപടി.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് മെഡിക്കല്‍ സാമഗ്രികളും മറ്റും വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നല്‍കിയതിലാണ് അഴിമതി കണ്ടെത്തിയത്. കോര്‍പ്പറേഷനിലെ ജീവനക്കാര്‍ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് മറ്റു പ്രതികളുടെ ഉടമസ്ഥതയിലുള്ള ചില കമ്പനികളെ അനുകൂലിക്കുകയായിരുന്നു. തക്കതായ ശിക്ഷ നല്‍കുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികളെ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News