98.7 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍

മുത്തങ്ങയില്‍ എംഡിഎംഎയുമായി പിടിയിലായ ഫാസിര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം.

സുല്‍ത്താന്‍ബത്തേരി-98.7 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയില്‍.  കോഴിക്കോട് രാമനാട്ടുകര  ചാത്തംപറമ്പ്  ഫാസിറിനെയാണ്(35) മുത്തങ്ങ എക്സൈസ് ചെക്പോസിറ്റില്‍ ഇന്‍സ്പെക്ടര്‍ എ.ജി.തമ്പിയും സംഘവും  അറസ്റ്റുചെയ്തത്. മൈസൂരു-പെരിന്തല്‍മണ്ണ ബസില്‍ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, അരുണ്‍ പ്രസാദ്,  സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ.ബാലകൃഷ്ണന്‍, ജ്യോതിസ് മാത്യു  എന്നിവരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.  പ്രതിയെ  തുടുര്‍നടപടികള്‍ക്കു തൊണ്ടിമുതല്‍ സഹിതം എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

 

Latest News