തനിച്ചായ സമയത്ത് വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച  27കാരന്റെ ജനനേന്ദ്രിയം യുവതി ബ്ലേഡ് കൊണ്ട് മുറിച്ചു 

പട്‌ന- വീട്ടില്‍ തനിച്ചായ സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. സംഭവത്തില്‍ 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ബാങ്ക ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയായിരുന്നു അതിക്രമം. യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ കൂടി 27-കാരന്‍ അതിക്രമിച്ചു കയറുകയായിരുന്നു.കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ചെറുത്തു നിന്ന യുവതി പ്രതിരോധിക്കാനായാണ് കൈയ്യില്‍ കിട്ടിയ ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. ബഹളം വെച്ച് പുറത്തേക്ക് ഓടിയ യുവതി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
എന്നാല്‍ ആളുകള്‍ എത്തുന്നതിന് മുന്‍പെ പ്രതി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബങ്ക ടൗണ്‍ എസ്എച്ച് ഒ ശംഭു യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

Latest News