Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുശ്രീക്ക് ഭയത്തിന്റെ നാളുകള്‍,  സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു 

കണ്ണൂര്‍-കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്‍സ്റ്റാഗ്രാമിലൂടെ ഏറെ വിഷമം നിറഞ്ഞ പോസ്റ്റുകളാണ് നടി അനുശ്രീ പങ്കുവെയ്ക്കുന്നത്. ഒരുപാട് തകര്‍ന്ന് പോയ ഭയത്തിന്റെയും കണ്ണീരിന്റെയും ഒരാഴ്ചയിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ അനുശ്രി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് താരം.
ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതും വിഷമിപ്പിക്കുന്നതുമാണ് അനുശ്രീയുടെ തീരുമാനം. താരത്തിന് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ലെങ്കിലും എത്രയും പെട്ടെന്ന് താരം സന്തോഷത്തോടെ തിരിച്ചുവരട്ടെയെന്നുമാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ മിസ് ചെയ്യുമെന്നും വേഗം തിരിച്ചുവരുവെന്നും ആരാധകര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്. ഒരുപാട് തകര്‍ന്ന് പോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി, അതിനാല്‍ ഞാന്‍ മുന്നോട്ട് തന്നെ പോകാന്‍ തീരുമാനിക്കുകയാണ്. ആഘോഷിക്കാന്‍ ഒരു ലോകം തന്നെ എന്നെ കാത്തിരിക്കുന്നു. സ്നേഹിക്കാന്‍ ഒരു കുടുംബവും പിന്തുണയ്ക്കാന്‍ കുറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇനി മുതല്‍ ഈ ദുഃഖത്തിലേക്ക് തിരിഞ്ഞുനോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാന്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ്. ഇങ്ങനെയായിരുന്നു അനുശ്രീയുടെ വാക്കുകള്‍.

Latest News