എന്‍.സി.പിയില്‍ ഇന്ന് ശക്തിപരീക്ഷണം, എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി

മുംബൈ- പിന്തുണക്കുന്ന എം.എല്‍.എമാരുടെ എണ്ണത്തില്‍ വ്യത്യസ്ത അവകാശവാദങ്ങള്‍ക്കിടയില്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) രണ്ട് ഗ്രൂപ്പുകളും ബുധനാഴ്ച  ശക്തിപരീക്ഷണത്തിന് ഒരുങ്ങുന്നു.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും അദ്ദേഹത്തിന്റെ അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും തങ്ങളുടെ അനുയായികളെ മുംബൈയില്‍ ഒത്തുകൂടാന്‍ വിളിച്ചിട്ടുണ്ട്. എല്ലാ കണ്ണുകളും ആ യോഗങ്ങളില്‍ എം.എല്‍.എമാരുടെ ഹാജരിലാണ്.
എന്‍.സി.പിയുടെ രണ്ട് ഗ്രൂപ്പുകളും അതത് യോഗങ്ങളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ശരദ് പവാറിന് വേണ്ടി ജിതേന്ദ്ര അവാദും അജിത് പവാറിന് വേണ്ടി മന്ത്രി അനില്‍ പാട്ടീലും ചൊവ്വാഴ്ച വൈകുന്നേരം വിപ്പ് പുറപ്പെടുവിച്ചു.

 

Latest News