തിരുവനന്തപുരം- കേരളത്തില്‍ വ്യാഴാഴ്ചവരെ തീവ്രമഴ തുടരും. ബുധനാഴ്ച തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പാണ്.
കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പാണ്. ബുധനാഴ്ച കൊല്ലത്തും വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകള്‍ക്കും മഞ്ഞമുന്നറിയിപ്പാണ്. വ്യാഴാഴ്ചക്കുശേഷം മഴക്ക് ശക്തികുറയാനാണ് സാധ്യത.






