ആഭരണ വ്യാപാരിയെ കൊലപ്പെടുത്തി സൗദിയിലെത്തിയ വിദേശിയെ തിരിച്ചയച്ചു

റിയാദ് - കൊലക്കേസ് പ്രതിയായ ഈജിപ്തുകാരനെ സൗദി ഇന്റര്‍പോള്‍ ഈജിപ്തിന് കൈമാറി. ഈജിപ്തിലെ ബനീസുവൈഫില്‍ ആഭരണ വ്യാപാരിയെ കൊലപ്പെടുത്തി സൗദിയിലേക്ക് രക്ഷപ്പെട്ട പ്രതിയെയാണ് സൗദി സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് കൈമാറിയത്. സൗദിയ വിമാനത്തില്‍ സൗദിയില്‍ നിന്ന് തിരിച്ചയച്ച ഈജിപ്തുകാരനെ കയ്‌റോ എയര്‍പോര്‍ട്ടില്‍ വെച്ച് ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തു.
ആഭരണ വ്യാപാരിയെ കൊലപ്പെടുത്തിയതില്‍ ആകെ നാലു പേര്‍ പ്രതികളാണ്. ഇതില്‍ മൂന്നു പേരെ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലാം പ്രതി സൗദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഈ പ്രതിയെയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ അറസ്റ്റ് ചെയ്ത് ഈജിപ്തിന് കൈമാറിയത്.
 

Latest News