ഭോപ്പാല്‍- ആദിവാസി തൊഴിലാളിയുടെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രം ഒഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം.
ബി.ജെ.പി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പി നേതാവാണ് ആദിവാസി തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ചത്.
ബിജെപി നേതാവ് ഒരു പാവപ്പെട്ട ആദിവാസിയുടെ മേല്‍ ഇങ്ങനെ മൂത്രമൊഴിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് ട്വീറ്റ് ചെയ്തു. അതിനിടെ, കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും എന്‍എസ്എ ചുമത്താനും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.
A Brahmin man urinating on a Tribal boy in MP, India! What has happened to the country? pic.twitter.com/5xdIvD5Xdd
— Ashok Swain (@ashoswai) July 4, 2023






