ഇന്ത്യയിലെ പുതിയ കോവിഡ് കണക്കറിയാം

ന്യൂദല്‍ഹി- ചൊവ്വാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 26 പുതിയ കോവിഡ് കേസുകളുടെ വര്‍ധന രേഖപ്പെടുത്തി. നിലവില്‍ ആക്ടീവ് കേസുകള്‍  1,468 ആണ്.
കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്  മരണസംഖ്യ 5,31,908 പേരാണ്. മൊത്തം കോവിഡ് കേസുകള്‍ 4.49 കോടി (4,49,94,351),
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ദേശീയ കോവിഡ് മുക്തി നിരക്ക് 98.81 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സുഖം പ്രാപിച്ചവരുടെ എണ്ണം 4,44,60,975 ആയി ഉയര്‍ന്നു. കോവിഡ് കേസുകളില്‍  മരണനിരക്ക് 1.18 ശതമാനമാണ്.
രാജ്യവ്യാപകമായി കോവിഡ് 19 വാക്‌സിനേഷന്‍ െ്രെഡവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.

 

Latest News