Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം സവിശേഷമാക്കി അല്‍ മീരയും ദുഖാന്‍ ബാങ്കും

ദോഹ- അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം സവിശേഷമാക്കി അല്‍ മീറയും ദുഖാന്‍ ബാങ്കും. ഈ വര്‍ഷത്തെ അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തിന്റെ ഭാഗമായി ഞാന്‍ ഒരു പ്ലാസ്റ്റിക് ബാഗ് അല്ല' എന്ന ശീര്‍ഷകത്തില്‍ ദുഖാന്‍ ബാങ്കുമായി സഹകരിച്ച് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചാണ് അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം സാര്‍ഥകമാക്കിയത്.  ശുചിത്വവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിലേക്ക് സുസ്ഥിരതയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയും (സിഎസ്ആര്‍) പ്രോത്സാഹിപ്പിക്കുന്നതിനുള്ള അല്‍ മീരയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കും  പൊതു ലക്ഷ്യങ്ങള്‍ക്കും അനുസൃതമായാണ് കാമ്പയിന്‍.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ആഗോള സംരംഭമാണ് ജൂലൈ മൂന്നിന് ആചരിക്കുന്ന അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം. 2016 സെപ്റ്റംബറില്‍ ആരംഭിച്ച ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് മൂവ്‌മെന്റിന്റെ ഭാഗമാണ് ഈ പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  ഏകദേശം 1,500 വ്യത്യസ്ത സംഘടനകള്‍ ചേര്‍ന്നാണ്  ദിനം ആചരിക്കുന്നത്.
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്ച് , പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഉപഭോക്താക്കള്‍ക്ക്  പരിസ്ഥിതി സൗഹൃദ ഷോപ്പിംഗ് ബാഗുകളുടെ പ്രത്യേക പതിപ്പ് അല്‍ മീര പുറത്തിറക്കി. അല്‍ മീരയുടെ എല്ലാ ശാഖകളിലും കഴിഞ്ഞ ഒരാഴ്ചയോളമായി ഇത്തരം ബാഗുകള്‍ ലഭ്യമാണ്.
ഖത്തര്‍ 2022 ലോകകപ്പ് വേള്‍ഡ് കപ്പ് വേളയില്‍ പ്ലാസ്റ്റിക് ബാഗ് മാലിന്യം കുറയ്ക്കുന്നതിന്, ടൂര്‍ണമെന്റിനായി രാജ്യം സന്ദര്‍ശിച്ച  ദശലക്ഷത്തിലധികം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ്, ഖത്തര്‍ ദേശീയ ദിന തീം എന്നിവയ്ക്ക് കീഴില്‍ പുനരുപയോഗിക്കാവുന്ന  ബ്രാന്‍ഡഡ് സ്‌പെഷ്യല്‍ എഡിഷന്‍ ഷോപ്പിംഗ് ബാഗുകള്‍ അല്‍ മീര അവതരിപ്പിച്ചിരുന്നു.

കൂടാതെ രാജ്യത്തുടനീളമുള്ള വിവിധ ശാഖകളില്‍ സ്ഥിതി ചെയ്യുന്ന റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകള്‍ (ആര്‍വിഎം) വഴി, അല്‍ മീര ഉപഭോക്താക്കള്‍ക്ക് 45.5 മില്യണിലധികം കുപ്പികളും അലുമിനിയം ക്യാനുകളും റീസൈക്കിള്‍ ചെയ്യാന്‍ അവസരമൊരുക്കുകയും റീസൈക്ലിംഗ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് അംഗങ്ങള്‍ക്ക് ഒരു മില്യണ്‍ മൂല്യമുള്ള റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുകയും ചെയ്തിരുന്നു.

ഉത്തരവാദിത്തമുള്ള  കോര്‍പ്പറേറ്റ് സ്ഥാപനമെന്ന നിലയില്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഇടപഴകലുകളിലും പരിസ്ഥിതി സംരക്ഷണത്തിന് ഞങ്ങള്‍  മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് അല്‍ മീര സിഇഒ യൂസഫ് അലി അല്‍ ഒബൈദാന്‍ പറഞ്ഞു. നാമെല്ലാവരും ശുദ്ധവും സുരക്ഷിതവുമായ ഒരു സമൂഹത്തില്‍ ജീവിക്കുന്നുവെന്നും വരും തലമുറകള്‍ക്കായി ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ പൊതു അവബോധം വളര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ പങ്ക് തുടര്‍ന്നും നിര്‍വഹിക്കും. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ഈ ലക്ഷ്യം കൂട്ടായി കൈവരിക്കുന്നതിന് നമുക്ക് ഒരു സവിശേഷ അവസരം നല്‍കുന്നു, അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് ബാഗുകളുടെ പ്രതികൂല ആഘാതത്തില്‍ നിന്ന്  പരിസ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഈ സംരംഭത്തിന് അല്‍ മീരയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ദുഖാന്‍ ബാങ്ക് ആക്ടിംഗ് ഗ്രൂപ്പ് സിഇഒ അഹമ്മദ് ഹാഷിം പറഞ്ഞു:  ഈ പങ്കാളിത്തം ദുഖാന്‍ ബാങ്കിന്റെ  തന്ത്രത്തിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പങ്കിട്ട ലക്ഷ്യങ്ങള്‍ക്കും അനുസൃതമാണ്. ഭാവി തലമുറകള്‍ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്  ഓരോ വ്യക്തിയുടെയും കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു, അതിനാല്‍ ഇക്കാര്യത്തില്‍ ഞങ്ങളുടെ പങ്ക് വഹിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്-അദ്ദേഹം പറഞ്ഞു.

 

Latest News