പോക്‌സോ കേസില്‍ വിധി പറയുന്നതിന് തീരുമാനിച്ചപ്പോള്‍ മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയിലായി

ഇടുക്കി - പോക്‌സോ കേസില്‍ വിധി പറയാന്‍ തിയ്യതി നിശ്ചയിച്ചതിന്റെ തലേ ദിവസം മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം കര്‍ണ്ണാടകയില്‍ നിന്ന് പിടിയിലായി.  നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടി (56) യെയാണ് കുടകിലെ ക്രഷര്‍ യൂണിറ്റില്‍ നിന്ന് പേലീസ് പിടികൂടിയത്. പോക്‌സോ കേസില്‍ ജാമ്യത്തിലായിരുന്ന ഇയാള്‍ കേസില്‍ വിധി പറയാന്‍ കോടതി തിയ്യതി നിശ്ചയിക്കുന്നതിന്റെ തലേദിവസമാണ് മുങ്ങിയത്. പോലീസിനെ വെട്ടിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ മാത്തുക്കുട്ടി കര്‍ണാടകയിലെ കുടകിലുള്ള ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നതായി അടുത്തിടെ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം പോലീസ് കുടകില്‍ പോയി പ്രതിയെ പിടികൂടിയത്.

 

Latest News