തിരുവനന്തപുരം സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

സലാല-തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി പരവനക്കുന്നില്‍ ഉദയചന്ദ്രന്‍ (56) മസ്‌കത്തിലെ സലാലയില്‍ നിര്യാതനായി. ഒരാഴ്ച മുമ്പ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച ഉച്ചക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
 30 വര്‍ഷത്തിലധികമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. കുടുംബം സലാലയിലുണ്ട്. ഭാര്യ: മിനി ഉദയ ചന്ദ്രന്‍. മക്കള്‍: നന്ദകുമാര്‍ (കാനഡ), ഐശ്വര്യ ലക്ഷ്മി. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Latest News