ദുല്‍ഖറിന് ഉറക്കമില്ല, ആകാംക്ഷയോടെ ആരാധകര്‍

ഉറങ്ങിയിട്ട് കുറച്ചു നാളുകളായെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഞായറാഴ്ച രാത്രി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് താരത്തിന്റെ സങ്കടം. എന്നാല്‍ വീഡിയൊ പിന്നീട് ഇത് നീക്കം ചെയ്തു.
ഏതെങ്കിലും സിനിമയുടെ പ്രമോഷന്‍ ആണോ അതോ ദുല്‍ഖര്‍ കാര്യമായ എന്തെങ്കിലും പ്രശ്‌നത്തില്‍ കുടുങ്ങിയോ എന്നാണ് ആരാധകരുടെ സംശയം.
'ഉറങ്ങിയിട്ട് കുറച്ചു ദിവസമായി. ജീവിതത്തില്‍ ആദ്യമായി ചില അവസ്ഥയിലൂടെ കടന്നുപോവുകയാണ്. കാര്യങ്ങളൊന്നും പഴയപോലെ ആകുന്നില്ല. മനസില്‍നിന്ന് മാറ്റാന്‍ പറ്റാത്ത ഘട്ടത്തില്‍ എത്തിയിരിക്കുന്നു. എനിക്ക് കൂടുതല്‍ പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ എന്നെ അനുവദിക്കുമെന്ന് എനിക്ക് ഉറപ്പില്ല'- ദുല്‍ഖര്‍ പറയുന്നു. വികാരാധീനനായാണ് ദുല്‍ഖര്‍ സംസാരിക്കുന്നത്.
ദുല്‍ഖറിന്റ വീഡിയോ വൈറലായതോടെ കാര്യം തിരക്കി ആരാധകര്‍ എത്തിയിട്ടുണ്ട്. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News