ആദിപുരുഷ് എച്ച്.ഡി പതിപ്പ് പുറത്തായി, ഒ.ടി.ടി റിലീസ് പ്രതിസന്ധിയില്‍

പ്രഭാസിനെ നായകനായി ഓം റൗട്ട് സംവിധാനം ചെയ്ത 'ആദിപുരുഷ് ' എന്ന ചിത്രത്തിന്റെ എച്ച്.ഡി പതിപ്പ് പുറത്തായി.
ഓഗസ്റ്റില്‍ ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്തുന്നതിടെ ഉണ്ടായ സംഭവം റിലീസ് പ്രതിസന്ധിയിലാക്കി.

പൈറേറ്റഡ് സൈറ്റുകളിലാണ് സിനിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ സിനിമയുടെ രംഗങ്ങളും വ്യാപകമായി പ്രചരിക്കുന്നു. ചിത്രം എങ്ങനെ ചോര്‍ന്നെന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അണിയറപ്രവര്‍ത്തകരും പ്രതികരിച്ചിട്ടില്ല. വലിയ തുകയ്ക്കാണ് ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എച്ച്.ഡി പതിപ്പ് ചോര്‍ന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ജൂണ്‍ 13 നാണ് ആദിപുരുഷ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പതിനഞ്ചോളം ദിവസം പിന്നിടുമ്പോള്‍ 450 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍  നേടിയത്. 700 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

 

Latest News