അജ്മാനില്‍ ടാക്‌സി യാത്ര നിരക്ക് പുതുക്കി

അജ്മാന്‍- അജ്മാനില്‍ ടാക്‌സിയാത്രയുടെ നിരക്ക് പുതുക്കി. കിലോമീറ്ററിന് 1.82 ദിര്‍ഹമായിരിക്കും ഇനി മുതല്‍ ടാക്‌സികള്‍ക്ക് നല്‍കേണ്ടിവരികയെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഉടന്‍ പ്രാബല്യത്തോടെ നടപ്പാക്കിയ നിരക്ക് വര്‍ധന ജൂലൈ മുഴുവന്‍ നിലനില്‍ക്കും. പിന്നീട് പുതുക്കി നിശ്ചയിക്കും. കഴിഞ്ഞ മാസം 1.81 ദിര്‍ഹമായിരുന്നു നിരക്ക്.
ഇന്ധനവിലയില്‍ നേരിയ മാറ്റമുണ്ടായതോടെയാണ് ടാക്‌സി നിരക്കും വര്‍ധിപ്പിച്ചത്.

 

Latest News