റഷ്യയില്‍നിന്ന് പറന്നുയര്‍ന്ന എമിറേറ്റ്‌സ് വിമാനത്തില്‍ പുക, തിരിച്ചിറക്കി

ദുബായ്- റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്ന എമിറേറ്റ്‌സ് വിമാനം പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരിച്ചിറക്കി. ജൂണ്‍ 30 ന് നടന്ന സംഭവം എമിറേറ്റ്‌സ് സ്ഥിരീകരിച്ചു.
യാത്രക്കാരേയും ജീവനക്കാരേയും പുറത്തിറക്കിയശേഷം വിശദ പരിശോധന നടത്തി തകരാറൊന്നുമില്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടത്. യാത്രക്കാരുടെ സുരക്ഷക്കാണ് പരമപ്രാധാന്യം കല്‍പിക്കുന്നതെന്നും വിമാനം  വൈകിയതുമൂലമുള്ള ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

 

Latest News