സലാല റോഡില്‍ അപകടം: ഒട്ടകമിടിച്ച്  മാഹി സ്വദേശി മരിച്ചു, ഒരാള്‍ക്ക് പരിക്ക്

സലാല- മസ്‌കത്ത് സലാല റോഡില്‍ വീണ്ടും അപകടം. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ( 39) ആണ്‌ മരിച്ചത്. മിസ്‌ബാഹ് (38) പരിക്കുകളോടെ സലാല സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഐ.സി.യു വില്‍ ചികിത്സയിലാണ്‌ . ശനിയാഴ്‌ച രാത്രി പന്ത്രണ്ട് മണിക്കാണ്‌ അപകടം. സലാലയില്‍ നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ  കിറ്റ്പിറ്റിനടുത്ത് ഒട്ടകത്തെ ഇടിക്കുകയായിരുന്നു.
ഖത്തര്‍ നിന്ന് ഈദാഘോഷിക്കന്‍ എത്തിയതാണ്‌ .അലി ബിന്‍ അലി എന്ന കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹിനെയും കൂട്ടിയാണ്‌ ഇവര്‍ സലാലയിലെത്തിയത്.. എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും, മുഹമ്മദ് അഫ്‌താഹും സുരക്ഷിതരാണ്‌.

സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍‌ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News