Sorry, you need to enable JavaScript to visit this website.

മലയാള സിനിമയില്‍നിന്ന് മൂന്ന് വര്‍ഷം  മാറിനിന്നത് മനഃപൂര്‍വം-നടന്‍ ജയറാം 

മലയാള സിനിമയിലെ ജനപ്രിയകുടുംബ നായകനായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടനാണ് ജയറാം. എന്നാല്‍ താരത്തെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള സിനിമയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തെലുങ്കിലും തമിഴിലും നിരവധി അവസരങ്ങള്‍ ലഭിക്കുകയും ചില ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
മലയാള സിനിമയില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 2022ല്‍ മകള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ തിരികെയെത്തിയത്. ജയറാമിന്റെ കരിയറില്‍ തന്നെ ആദ്യമായിട്ടായിരിക്കും മലയാള സിനിമയില്‍ നിന്ന് ഇത്രയും കാലം മാറി നിന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി മലയാള സിനിമയില്‍നിന്ന് ഇടവേള മനഃപൂര്‍വമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജയറാം. നല്ലൊരു പ്രൊജക്ടിനുവേണ്ടി മനഃപൂര്‍വം എടുത്ത ഇടവേളയാണ് ഇത്. ആ കാത്തിരിപ്പ് വെറുതെയായില്ല എന്നും അദ്ദേഹം പറഞ്ഞു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് ജയറാം.

Latest News