ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഹണിമൂണ്‍ ട്രിപ്പ് ജൂലായ് 7ന് തിയേറ്ററുകളില്‍

തിരുവനന്തപുരം- ഇന്ദ്രന്‍സ് നായകനായ 'റെഡ് സിഗ്‌നല്‍' എന്ന ചിത്രത്തിനു ശേഷം കെ. സത്യദാസ് കാഞ്ഞിരംകുളം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഹണിമൂണ്‍ ട്രിപ്പ്' ജൂലായ് 7ന് തിയേറ്ററുകളിലെത്തുന്നു.
        
ഹണിമൂണ്‍ യാത്രയ്ക്കായി വരുണിനും ജാന്‍സിക്കുമൊപ്പം അവരുടെ കസിന്‍സും കൂടുന്നു. ഉല്ലാസജനകമായ യാത്രാമധ്യേ ഭക്ഷണം കഴിക്കാനായി അവര്‍ ഒരു കാനനപാതയില്‍ പ്രവേശിക്കുന്നു. കസിന്‍സിലൊരാള്‍ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകര്‍ത്തുന്നതിനുമിടയില്‍ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു.
                      
സാധാരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വല്‍സൊരുക്കിയിരിക്കുന്നത്. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും ഒരുപോലെ റിസ്‌ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറര്‍ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
                      
ജീന്‍ വി. ആന്റോ, അക്ഷയ, ദേവിക, വിസ്മയ, ലിജോ ജോസഫ്, തൈയ്ക്കാട് ചന്ദ്രന്‍, ഷിന്റോ ജോസഫ്, സജി കരുക്കാവില്‍, സതീഷ്‌കുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍- മാതാ ഫിലിംസ്, നിര്‍മ്മാണം- എ. വിജയന്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- കെ. സത്യദാസ്  കാഞ്ഞിരംകുളം, ഛായാഗ്രഹണം- ബിജുലാല്‍ പോത്തന്‍കോട്, എഡിറ്റിംഗ്- ബിനു ആയൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- അനീഷ് എസ്. ദാസ്, ശരത് ശ്രീഹരി,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ചന്ദ്രദാസ്, ജീന്‍ വി ആന്റോ  കല- ഭാവന രാധാകൃഷ്ണന്‍, കലാ സഹായി- കിരണ്‍ ആര്‍. എല്‍, ചമയം-  വിധു പോത്തന്‍കോട്, നിയാസ് സിറാജുദ്ദീന്‍, കോസ്റ്റ്യും- മാതാ ഡിസൈന്‍സ്, ഗാനരചന-
റഫീഖ് അഹമ്മദ്, രാജേഷ് അറപ്പുര, കെ. സത്യദാസ് കാഞ്ഞിരംകുളം, അജിത്ത് ഊരുട്ടമ്പലം, രാജേഷ് അറപ്പുര  സംഗീത സംവിധാനം- ജി. കെ. ഹരീഷ്മണി, ഗോപന്‍ സാഗരി, ആലാപനം- വിനീത് ശ്രീനിവാസന്‍, രാധിക രാമചന്ദ്രന്‍, ലിന്‍സി, ജോസ് സാഗര്‍, ഗായത്രി ജ്യോതിഷ്, ആക്ഷന്‍- മാസ്റ്റര്‍ സായി സദുക്, രാഹുല്‍, സംവിധാന സഹായി- വിനോദ് ബി. ഐ, സജിന്‍ വി. ആന്റോ, ബിനോയ് ജോണ്‍, നിതിന്‍ സതീഷ്, സതീഷ് കുമാര്‍ പെരിങ്കടവിള, പശ്ചാത്തലസംഗീതം- ജെമില്‍ മാത്യു, ഡിസൈന്‍ ആന്റ് ടൈറ്റില്‍- അമല്‍ എസ്. എസ്, സ്റ്റില്‍സ്-  കണ്ണന്‍ പള്ളിപ്പുറം, ശിവന്‍, സുനില്‍ മോഹന്‍, ലൊക്കേഷന്‍ മാനേജര്‍- ചന്ദ്രശേഖരന്‍ പശുവെണ്ണറ, വിതരണം- മാതാ ഡിസ്ട്രിബ്യൂഷന്‍, പി. ആര്‍. ഓ- അജയ് തുണ്ടത്തില്‍.

Latest News