ഖുര്‍ആന്‍ കരയിപ്പിച്ചു; ബെന്‍സീമയുടെ പങ്കാളി ജോര്‍ദന്‍ ഒസുന ഇസ്ലാം സ്വീകരിച്ചു

മഡ്രീഡ്- സൂപ്പര്‍ ഫുട്‌ബോള്‍ താരം കരീം ബെന്‍സീമയുടെ ജീവിത പങ്കാളിയും അമേരിക്കന്‍ മോഡലുമായ ജോര്‍ദന്‍ ഒസുന ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ബെന്‍സീമയുടെ നാലാമത്തെ കുട്ടിയുടെ മാതാവായ ഒസുന എ.എസ് ടികിടാകാസിനു നല്‍കിയ അഭിമഖത്തിലാണ് ഇസ്ലാം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്. മഡ്രീഡിലെ പള്ളിയില്‍ വെച്ചാണ് ഇസ്ലാം സ്വീകരിച്ചതെന്നും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ താന്‍ കൊച്ചു കുട്ടിയെ പോലെ കരഞ്ഞുപോയെന്നും ഒസുന പറഞ്ഞു. ഇസ്ലാമിനെ കുറിച്ച് താന്‍ ഏറെ പഠിച്ചുവെന്നും ഗവേഷണം നടത്തിയെന്നും എല്ലാം മനോഹരമായാണ് തോന്നിയതെന്നും അവര്‍ പറഞ്ഞു.
വിശുദ്ധ റമദാനില്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. ഖുര്‍ആനിലെ ഓരോ ഭാഗവും തന്നെ കരയിപ്പിച്ചു. ഇസ്ലാം സ്വീകരിച്ച ക്രിസ്ത്യാനി എഴുതിയ ദ സാക്രഡ് പാത്ത് എന്ന് പുസ്തകവും തന്നെ സ്വാധീനിച്ചുവെന്നു വില മതിക്കാനകാത്ത പുസ്തകമാണതെന്നും ഒസുന പറഞ്ഞു.
കരീം ബെന്‍സീമ സൗദിയിലെത്തിയിരിക്കെ സൗദിയിലെ കര്‍ശന വസ്ത്രധാരണത്തെ കുറിച്ചും ഒസുന പറഞ്ഞു. തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും സൗദി പിന്തുടരുന്ന സംസ്‌കാരത്തില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News