സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്താന് ഐ. എം. എഫ് സഹായം

ഇസ്‌ലാമാബാദ്- കടബാധ്യതയില്‍ പ്രതിസന്ധിയിലായ പാക്കിസ്ഥാന് ഐ. എം. എഫിന്റെ സഹായത്തില്‍ പ്രതീക്ഷ. മൂന്ന് ബില്യണ്‍ ഡോളറിന്റെ പ്രാരംഭ ആശ്വാസമാണ് പാകിസ്താന്‍ ഐ. എം. എഫിനോട് തേടിയതെങ്കിലും 1.1 ബില്യണ്‍ ഡോളറെങ്കിലും ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2,250 മില്യണ്‍ എസ്. ഡി. ആര്‍ (ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ പാക്കിസ്ഥാന്റെ ഐ. എം. എഫ് ക്വാട്ടയുടെ 111 ശതമാനം) തുകയില്‍ ഒമ്പത് മാസത്തെ സ്റ്റാന്‍ഡ് ബൈ അറേഞ്ച്മെന്റ് (എസ്. ബി. എ) സംബന്ധിച്ച് പാകിസ്ഥാന്‍ അധികൃതരുമായി ഐ. എം. എഫ് ടീം സ്റ്റാഫ് ലെവല്‍ കരാറില്‍ എത്തിയതായി ഐ. എം. എഫിന്റെ നഥാന്‍ പോര്‍ട്ടര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പുതിയ സാമ്പത്തിക ഇടപെടല്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ അധികാരികളുമായി നേരിട്ടും വെര്‍ച്വല്‍ മീറ്റിംഗുകളും നടത്തിയ ഐ. എം. എഫ് ടീം നേതാവ് കൂടിയായ പോര്‍ട്ടര്‍ പറഞ്ഞു.

Latest News