അല്‍ഹസ- മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. തമിഴ്‌നാട് മധുര സ്വദേശി ഇസാല്‍ ബീഗം, രണ്ടു വയസ്സുകാരന്‍ ജസീല്‍ മുസ്തഫ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ അല്‍ ഹസ്സയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ചത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഖുറൈസിന് അടുത്ത് വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞാണ് അപകടം. നിയന്ത്രണം വിട്ട വാഹനം പലതവണ മറിഞ്ഞുവെന്നാണ് അപകടത്തെ കുറിച്ചുള്ള പ്രാഥമിക വിവരം.
ഇസാല്‍ ബീഗം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജസീല്‍ മുസ്തഫ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സൗദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
അൽ ഹസയിലെ സാമൂഹ്യ പ്രവർത്തകനായ ജിന്ന സഹായവുമായി രംഗത്തുണ്ട്.






