കണ്ണൂര്‍- മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാനമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.
ഡി.സി.സി കണ്ണൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണം മാറും, യു.ഡി.എഫ് അധികാരത്തില്‍ വരും. അന്ന് എല്ലാ അഴിമതികളും അന്വേഷിക്കും. അപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായിക്ക്
ഒരു സ്ഥാനം ഉറപ്പാക്കും. ഇതില്‍ ഒരു സംശയവും വേണ്ട.- സുധാകരന്‍ പറഞ്ഞു.
പിണറായിയുടെ എല്ലാ അഴിമതികളും അന്വേഷിക്കും. സി.പി.എമ്മിന്റെ ഒരു ഔദാര്യവും തനിക്കു വേണ്ട. ബോംബിന് മുന്നില്‍ പതറാത്തവനാണ് താന്‍. താന്‍ ദുര്‍ബലനല്ല, തന്നെ ദുര്‍ബലപ്പെടുത്താമെന്ന് പിണറായി കിനാവ് കാണേണ്ട. കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പിരിച്ച മുഴുവന്‍ തുകയും തിരിച്ചു കൊടുത്തിട്ടുണ്ട്.-സുധാകരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കണ്ണൂര്‍ മേയര്‍ അഡ്വ. ടി.ഒ.മോഹനന്‍, കെ.പ്രമോദ്, റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.