Sorry, you need to enable JavaScript to visit this website.

ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍

സ്വീഡിഷ് അംബാസഡര്‍ ലിസ്‌ലോട്ട് ആന്‍ഡേഴ്‌സനെ കുവൈത്ത് വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഡെപ്യൂട്ടി വിദേശ മന്ത്രി ശൈഖ് ജറാഹ് ജാബിര്‍ അല്‍അഹ്മദ് അല്‍സ്വബാഹ് പ്രതിഷേധ കുറിപ്പ് കൈമാറുന്നു.

കുവൈത്ത് സിറ്റി- സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കുടുതല്‍ രാജ്യങ്ങള്‍.
കുവൈത്തിന്റെ കൂടി ചുമതലയുള്ള യു.എ.ഇയിലെ സ്വീഡിഷ് അംബാസഡര്‍ ലിസ്‌ലോട്ട് ആന്‍ഡേഴ്‌സനെ കുവൈത്ത് വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഡെപ്യൂട്ടി വിദേശ മന്ത്രി ശൈഖ് ജറാഹ് ജാബിര്‍ അല്‍അഹ്മദ് അല്‍സ്വബാഹ് സംഭവത്തിലുള്ള കുവൈത്തിന്റെ ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. വിശുദ്ധ ഖുര്‍ആന്‍ കോപ്പി കത്തിക്കാന്‍ സ്വീഡിഷ് ഗവണ്‍മെന്റ് അനുമതി നല്‍കിയതിലും മുസ്ഹഫ് കോപ്പി കത്തിച്ചതിലുമുള്ള കുവൈത്തിന്റെ ഔദ്യോഗിക പ്രതിഷേധം അറിയിക്കുന്നതാണ് കുറിപ്പ്. ജോര്‍ദാനും ഇറാനും സ്വീഡിഷ് അംബാസഡര്‍മാരെ വിദേശ മന്ത്രാലയ ആസ്ഥാനങ്ങളിലേക്ക് വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധക്കുറിപ്പുകള്‍ കൈമാറി.
 

Latest News